വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ച് കെ എം ഷാജി….

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. തന്നെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍ വിളിച്ചത് മാനസിക രോഗം ഉള്ളതിനാലാകുമെന്ന് കെ എം ഷാജി പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളുടേയും അവസാനമായിരുന്നു ഇക്കഴിഞ്ഞ നാലാം തിയതിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനും സ്ഥാനാര്‍ഥികള്‍ക്കുമെതിരെ എന്തെല്ലാം തെറ്റായ പ്രചരണങ്ങള്‍ നടന്നെന്നും എന്നിട്ടും ജനങ്ങള്‍ തങ്ങളെ എല്ലാ അര്‍ഥത്തിലും സ്വീകരിക്കുകയാണല്ലോ ചെയ്തതെന്നും കെ എം ഷാജി ചോദിച്ചു. ദുര്‍ബലരായ മനുഷ്യര്‍ നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന അഴിമതി, വിശപ്പ് ഇതൊന്നുമല്ലല്ലോ വെള്ളാപ്പള്ളി നടേശന്റെ പ്രശ്‌നമെന്നും ഷാജി ചോദിച്ചു.
സമൂഹത്തിന് വേണ്ടി അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളതെന്ന് ഷാജി ചോദിച്ചു. ഇത്രയൊക്കെ പറഞ്ഞതിന് ജനങ്ങള്‍ മറുപടി കൊടുത്തിട്ടും അധിക്ഷേപം തുടരുന്നുവെങ്കില്‍ ആ രോഗത്തിന് ചികിത്സ എന്തുവേണമെന്നും ജനങ്ങള്‍ തീരുമാനിച്ചുകൊള്ളട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ നല്‍കിയ 102 സീറ്റുകള്‍ യുഡിഎഫിനുള്ള വലിയ ഉത്തരവാദിത്തമെന്നും കെ എം ഷാജി പറഞ്ഞു.



