ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് ഇന്നലെ..

ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം. ദീർഘകാല കരാറുകൾ വഴിയുള്ള വൈദ്യുതി ലഭ്യത ഇന്നലെ കുത്തനെ കുറഞ്ഞു. ദീർഘകാല കരാർ പ്രകാരമുള്ള വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ട്. പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മഴ വന്നിട്ടും ഉപയോഗം കുറഞ്ഞിട്ടും കറൻറ് കട്ട് തുടരുകയാണ്. ഓരോ ദിവസവും കട്ടിന് ഓരോ കാരണങ്ങളാണ് അധികൃതർ പറയുന്നത്. ഇന്നലെ വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പക്ഷേ 100 ദശലക്ഷം യൂണിറ്റിന് അടുത്ത് ഉപയോഗം ഉയർന്ന ദിവസങ്ങളിലേതു പോലെ രാത്രിയിൽ രണ്ടു വട്ടം നിയന്ത്രണമുണ്ടായി. ഇന്നലത്തെ കാരണം ദീർഘകാല കരാർ വഴി കിട്ടേണ്ട വൈദ്യുതി കിട്ടാത്തതാണ്. നിലയങ്ങളുടെ തകരാറ് മൂലം മൂന്നു കമ്പനികളിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം. ഇങ്ങനെ 413 മെഗാവാട്ടിൻറെ കുറവുണ്ടായെന്നാണ് കെഎസ്ഇബി വൃത്തങ്ങൾ പറയുന്നത്. നാളെയേ പ്രശ്നം പരിഹരിക്കൂവെന്നാണ് വിവരം. ഹ്രസ്വകാല ഇടപാടുകൾ വഴിയുള്ള വൈദ്യുതിയും കുറഞ്ഞു.

Related Articles

Back to top button