കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്: പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ 5ലേക്ക് മാറ്റി

കരുവന്നൂർ കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ 5ലേക്ക് മാറ്റി. കൊച്ചി പിഎംഎൽഎ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. വാദത്തിനായി പ്രതികൾ സാവകാശം തേടി. കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പാർട്ടിയും സിപിഎം നേതാക്കളുമാണ് വിടുതൽ ഹർജി നൽകിയത്. കേസിൽ 64ാം പ്രതി സിപിഎമ്മാണ്. വിചാരണയക്ക് മുൻപ് കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.



