സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം

68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ കോഴിക്കോട് തുടക്കം. പ്രധാന വേദിയായ എൻഐടി ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷ ദീപശിഖ തെളിയിക്കും. ഈ മാസം 25 മുതൽ 31 വരെ നീളുന്ന കായികമേളയിൽ താരങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും. ഊട്ടുപുരയിലെ പാലുകാച്ചൽ ഇന്ന് വൈകീട്ട് മൂന്നിന് വിദ്യാഭാസ മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും. എൻ ഐ ടി ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ. സേ നോ ഡ്രെഗ്സ്സ് എന്ന ലഹരി വിരുദ്ധ സന്ദേശം ഉയർത്തിയാണ് കായികമേള.



