ആലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ ആദ്യം സ്കൂട്ടറിൽ ഇടിച്ചു, പിന്നാലെ..

ആലപ്പുഴ: ആലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം. ആദ്യം ഒരു സ്കൂട്ടറിൽ ഇടിച്ച കാർ പിന്നീട് അടുത്തുണ്ടായിരുന്ന ഒരു കടയിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം – തേനി ദേശീയപാതയിൽ വെട്ടിയാർ പള്ളിമുകളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ജീവനക്കാരിയായ ചുനക്കര സ്വദേശിനി സുരഭിക്കാണ് (38) അപകടത്തിൽ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ സുരഭിയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഇടിച്ച് കയറിയ കടയ്ക്കും നാശനഷ്ടങ്ങളുണ്ടായി. കടയുടെ മുൻഭാഗം തകർന്നു. അപകടത്തെത്തുടർന്ന് കാർ ഓടിച്ച ആൾ വാഹനത്തിൽ നിന്നും ഇറങ്ങിയോടി. സ്ഥലത്തെത്തിയ കുറത്തികാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. അപകടമുണ്ടാക്കിയ കാർ ഓടിച്ച ആൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button