ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നടപടി; ഫാർമസിസ്റ്റിന്..

അണ്ടൂർക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നടപടി. അണ്ടൂർക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ആയ ഷിജിലയെ സസ്പെൻഡ് ചെയ്തു. മരുന്നു മാറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ യുവാവ് ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. യുവാവിൻറെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

സംഭവത്തിൽ യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ പോത്തൻകോട് പൊലീസ് ഷിജിലേക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

Related Articles

Back to top button