ലൈഫ് ഭവനപദ്ധതിയിൽ പണിയുന്ന വീടുകൾക്ക് കേന്ദ്രമുദ്ര; പ്രധാനമന്ത്രിയുടെ ചിത്രം വേണ്ടെന്ന് വി ഡി സതീശൻ

ലൈഫ് ഭവനപദ്ധതിയിൽ നഗരമേഖലയിൽ വീട് ലഭിക്കുന്ന ഗുണഭോക്താക്കളും ഇനി പണം മുടക്കണം. പ്രധാനമന്ത്രി ആവാസ് യോജന–നഗരം രണ്ടാംഘട്ടവുമായി സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കാൻ കേരളം തീരുമാനിച്ചതോടെയാണ് പുതിയ വ്യവസ്ഥ. നഗരമേഖലയിൽ വീട് ലഭിക്കുന്ന ഓരോ ഗുണഭോക്താവും ഒരു ലക്ഷം രൂപ കണ്ടെത്തണം. ഗ്രാമീണമേഖലയിലെ ലൈഫ് പദ്ധതിക്ക് ഈ വ്യവസ്ഥ ബാധകമല്ല.
കേന്ദ്രപദ്ധതിയിൽ ചേരുന്നതിന്റെ ഭാഗമായി ലൈഫ് വീടുകളിൽ കേന്ദ്രപദ്ധതിയുടേതാണെന്ന് വ്യക്തമാക്കുന്ന മുദ്ര പതിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.



