പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ പ്രതിവർഷം 12,000 കോടിയിലധികം… കേരളത്തിന് കനത്ത ബാധ്യതയെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിക്കുന്നത് കേരളത്തിന് വൻ സാമ്പത്തിക ബാധ്യതയാകുന്നതായി കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി കെ.എസ്.ഇ.ബി പ്രതിവർഷം ചെലവഴിക്കുന്ന തുക 12,000 കോടി രൂപയും കവിഞ്ഞതായാണ് വിവരാവകാശ രേഖകൾ പുറത്തുവിടുന്ന വിവരം. കൊവിഡ് ലോക്ഡൗൺ കാലയളവിന് ശേഷമാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയത്.
2022-ന് ശേഷമുള്ള എല്ലാ സാമ്പത്തിക വർഷങ്ങളിലും വൈദ്യുതി വാങ്ങിയ ഇനത്തിലെ ചെലവ് 10,000 കോടി രൂപയ്ക്ക് മുകളിലാണ്. തുകയിൽ മാത്രമല്ല, പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി യൂണിറ്റുകളുടെ അളവിലും സമാനമായ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2022-2023 വര്‍ഷത്തില്‍ 11,241 കോടി രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലാണ് ല്‍ 12,983 കോടി രൂപയായിത് ഉയര്‍ന്നു. 2024-25ല്‍ 12,750 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങി. തുകയില്‍ മാത്രമല്ല, വാങ്ങിയ യൂണിറ്റിന്റെ അളവിലും സമാനമായ വര്‍ധനയുണ്ട്. 2021-22ല്‍ 8,532 കോടി 2016-17ല്‍ 7,393 കോടി, 2017-18ല്‍ 7,526 കോടി, 2018-19ല്‍ 7,869 കോടി, 2019-20ല്‍ 8,680 കോടി, 2020-21ല്‍ 8,058 കോടി എന്നിങ്ങനെയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ വൈദ്യുതി വാങ്ങാന്‍ ചെലവ് വന്നത്.



