ലീഡ് നില ഉയർത്തി യുഡിഎഫ്, മൂന്നിടത്ത് എൻഡിഎ…ഇടത് വീഴുമോ?….

ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. 61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് മുന്നേറുന്നത്. 113 മണ്ഡലങ്ങളിലെ ഫല സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. എൻഡിഎ മൂന്നിടത്തും മുന്നേറുകയാണ്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയുടെ മുന്നേറ്റം.
അതേസമയം, ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ അമ്പലപ്പുഴയിലെ ലീഡ് നില മാറിയുന്നു. ആദ്യഘട്ടത്തിൽ ജി സുധാകരനായിരുന്നു വോട്ടെണ്ണലിൽ മുന്നില്ലെങ്കിൽ എച്ച് സലാം പിന്നാലെ തന്റെ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
കേരളത്തിന്റെ ചരിത്രം കുറിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കൃത്യം 8 മണിക്ക് തന്നെ ആരംഭിച്ചു. രാവിലെ 6.45ന് സ്ട്രോഗ് റൂം തുറന്നു. തുടർന്ന് പോസ്റ്റൽ ബാലറ്റുകൾ പുറത്തെടുത്തിരിക്കുകയാണ്. കൃത്യം 8 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കാൻ സാധിക്കുന്ന തരത്തിലുള്ള മുന്നരുക്കങ്ങളാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയിരുന്നത്.
ഇതിനിടെ കളമശ്ശേരി മണ്ഡലത്തിലെ ഇ.വി.എം മെഷീൻ സൂക്ഷിച്ചിരുന്ന മുറിയുടെ താക്കോൽ കാണാതായി. തക്കോൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താഴ് അറത്ത് മാറ്റാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. എന്നാൽ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ചിരുന്ന മുറി തുറന്നിട്ടുണ്ട്. ഇവിടുത്തെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. മന്ത്രി പി.രാജീവ് മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി.


