അമ്പലപ്പുഴയിലും നേമത്തും ഈവിഎം എണ്ണിത്തുടങ്ങുന്നു….

അമ്പലപ്പുഴ : അമ്പലപ്പുഴയിലും നേമത്തും ഈവിഎം എണ്ണിത്തുടങ്ങുന്നു. പോസ്റ്റൽ വോട്ടുകളിലെ ലീഡ് നിലയിൽ നിന്ന് വലിയ വ്യത്യാസം ഈവിഎം എണ്ണിത്തുടങ്ങുന്ന ആദ്യഘട്ടത്തിൽ തന്നെ പ്രകടമാകുന്നു. ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ അമ്പലപ്പുഴയിലെ ലീഡ് നില മാറിയുന്നു. ആദ്യഘട്ടത്തിൽ ജി സുധാകരനായിരുന്നു വോട്ടെണ്ണലിൽ മുന്നില്ലെങ്കിൽ എച്ച് സലാം പിന്നാലെ തന്റെ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
ഇത്തവണ കേരളം ആർക്കപ്പമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയായാണ് എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വിലയിരുത്തപ്പെടുന്നത്.


