അട്ടിമറി വിജയം നേടി തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർക്ക് അട്ടിമറി വിജയം. 394 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 70264 വോട്ടുകൾ സന്ദീപ് വാര്യർ നേടി. പ്രധാന എതിർ സ്ഥാനാർഥികളായ ഡോ. വി പി പി മുസ്തഫ 69870 വോട്ടുകളും ട്വന്റി ട്വന്റി യുടെ രവി കുളങ്ങര 6815വോട്ടുകളും നേടി.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഏഴാം മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 101 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 37 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്.
സീറ്റ് നില: എൽ ഡി എഫ് 35 , യു ഡി എഫ് 103 , എൻ ഡി എ 2



