നിയമസഭ തെരഞ്ഞെടുപ്പ്… പരസ്പര വിട്ടുവീഴ്ചകൾക്ക് കേരളാ കോൺഗ്രസ് തയ്യാർ; മോൻസ് ജോസഫ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റ് തന്നെ കേരള കോൺഗ്രസിന് അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതായി മോൻസ് ജോസഫ്. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട ചർച്ചകൾ നടന്നുവെന്നും എന്നാൽ വിശദമായ ചർച്ചകളിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. എണ്ണം വെച്ച് സീറ്റ് വിട്ടുനൽകുന്നതിനെ കുറിച്ചും ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര വിട്ടുവീഴ്ചകൾക്ക് കേരളാ കോൺഗ്രസ് തയ്യാറാണ്. മുസ്ലിം ലീഗുമായുള്ള ചർച്ചയും നിലവിൽ പൂർത്തിയായിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിലെ എല്ലാ കക്ഷികളുമായുള്ള ഉഭയ കക്ഷി ചർച്ചകൾ നടന്നുവരികയാണ് പുതിയ പാർട്ടികൾ വന്നതിനാൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. മുന്നണിയുടെ വിജയത്തിനായി ഇത്തരം വിട്ടുവീഴ്ചകൾ അനിവാര്യമാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. എത്ര സീറ്റുകളെന്ന് പറഞ്ഞിട്ടില്ലെന്നും മോൻസ് ജോസഫ് പ്രതികരിച്ചു. യുഡിഎഫ് ഭരണത്തിലെത്താൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽ ഇത്തവണ പോരാട്ടം കനക്കും. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എൽഡിഎഫ് കളത്തിലിറക്കുന്നത് ടി ടൈസൺ മാസ്റ്റയാണ്. ഇതുസംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കാമെന്നതിൽ തീരുമാനമായത്. കൈപ്പമംഗലം സിറ്റിംഗ് എംഎൽഎ ആയ ടൈസൺ മാസ്റ്റർ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പരവറിലേക്ക് മാറുന്നത്.

ഒത്ത പോരാളിയെ തന്നെ രംഗത്തിറക്കി സതീശന് വെല്ലിവിളിയുയർത്താനായാണ് സിപിഐയുടെ ശ്രമം. കാൽനൂറ്റാണ്ടായി പറവൂരിലെ എംഎൽഎയായി തുടരുന്ന സതീശനെ തകർക്കാൻ ടൈസൺ മാസ്റ്റർക്ക് കഴിയുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. അതേസമയം, ഇത്തവണയും പറവൂർ പിടിച്ചടക്കാനാണ് സതീശന്റെ നീക്കം. പറവൂരിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിലെത്തിയത്. 2001ൽ ആണ് ആദ്യമായി വിഡി സതീശന് പറവൂരിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സി പി ഐയിലെ എം ടി നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു 2021 ലെ തെരഞ്ഞെടുപ്പിൽ സതീശൻ വിജയിച്ചത്.

Related Articles

Back to top button