കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദറിന് ജാമ്യം

കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദറിന് ജാമ്യം. കൊച്ചി പിഎംഎൽഎ കോടതിയാണ് കെ വി അബ്ദുൽ ഖാദറിന് ജാമ്യം അനുവദിച്ചത്. കള്ളപ്പണ ഇടപാട് കേസിൽ ഇഡി സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ പ്രതി ചേർത്തിരുന്നു. മുതിർന്ന നേതാക്കളായ കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ അടക്കമുള്ളവർ നേരത്തെ കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. കേസിൽ സിപിഎം ജില്ലാ കമ്മിറ്റി ഉൾപ്പെടെ 83 പ്രതികളാണ് ഉള്ളത്. പാർട്ടിയെ പ്രതി ചേർത്തത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ജാമ്യം ലഭിച്ചശേഷം അബ്ദുൽ ഖാദർ പ്രതികരിച്ചു.




