ഹൃദയത്തിന്റെ കാര്യമല്ലേ, സൂക്ഷിക്കണം….രാത്രി 8ന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യല്ലേ….

സന്ധ്യ മയങ്ങിത്തുടങ്ങുമ്പോള്‍ പയ്യെ ഇരുട്ട് പരക്കുമ്പോള്‍ ഒന്ന് സ്ലോ ആകാനാണ് ശരീരം നമ്മോട് പറയാന്‍ ആഗ്രഹിക്കുന്നത്. രാത്രി പൊതുവേ ശരീരം ഒരു റിപ്പയര്‍ മോഡിലാകുന്നു. പക്ഷേ പലരും ഇത് കേള്‍ക്കാറില്ല. വിശ്രമിക്കാന്‍ സമയമില്ലെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും സ്വയം പറഞ്ഞ് പഠിപ്പിച്ച് ഓടിക്കൊണ്ടിരിക്കുകയാണ് നമ്മില്‍ പലരും. നിങ്ങളൊരു മോണിങ് പേഴ്‌സണ്‍ ആണെങ്കിലും നൈറ്റ് പേഴ്‌സണ്‍ ആണെങ്കിലും എന്തുവന്നാലും രാത്രി 8ന് ശേഷം താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യരുത്. കാരണം ആ ശീലങ്ങള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഏല്‍പ്പിക്കുന്ന ദോഷം ചെറുതല്ല.
ദിവസത്തിലെ ഏറ്റവും വലിയ മീല്‍ അത്താഴമോ?
ശരീരത്തിന് വിശ്രമിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും രാത്രി വൈകി നിങ്ങള്‍ ഹെവി അത്താഴം കഴിക്കുമ്പോള്‍ അത് സാധിക്കാതെ വരുന്നു. ആ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് ഓവര്‍ടൈം പണിയെടുക്കേണ്ടി വരുന്നു. ഇത് രക്തസമ്മര്‍ദം ഉയരാനും മെറ്റബോളിസം സാവധാനത്തിലാകാനും അമിതമായി വണ്ണം വയ്ക്കാനും ഇടയാക്കുന്നു. വളരെ ലഘുവായ അത്താഴം കഴിവതും 8 മണിക്ക് മുമ്പ് കഴിക്കാനാണ് ശ്രമിക്കേണ്ടത്.
കാപ്പികുടി
രാത്രി വെറുതെ കാപ്പി കുടിച്ചുകൊണ്ടിരിക്കേണ്ട. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ താളം തെറ്റിക്കും. ഹൃദയമിടിപ്പ് ഉയരാനും രക്തസമ്മര്‍ദമുണ്ടാകാനും രാത്രി വൈകിയുള്ള കാപ്പികുടി കാരണമാകും



