സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു; ട്രെയിനി ഐപിഎസ് ഓഫീസർ അറസ്റ്റിൽ

വനിതാ ഐപിഎസ് ട്രെയിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ദേശീയ പൊലീസ് അക്കാദമിയിലെ എം. ഉദയ് കൃഷ്ണ റെഡ്ഡി (33)യാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിയായ പ്രതിക്കെതിരെ ജൂലൈ 18നാണ് കേസ് രജിസ്റ്റർ ചെയ്തത്.
https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&abgtt=7&w=793&fwrn=4&fwrnh=100&lmt=1785378325&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Fips-officer-arrested-for-sexual-assault-at-police-training-academy%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&aiof=10&asro=0&aimartd=4&aieuf=1&aicrs=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTUwLjAuNzg3MS4xODciLG51bGwsMCxudWxsLCI2NCIsW1siTm90O0E9QnJhbmQiLCI4LjAuMC4wIl0sWyJDaHJvbWl1bSIsIjE1MC4wLjc4NzEuMTg3Il0sWyJHb29nbGUgQ2hyb21lIiwiMTUwLjAuNzg3MS4xODciXV0sMF0.&dt=1785378325751&bpp=1&bdt=248&idt=135&shv=r20260729&mjsv=m202607270101&ptt=9&saldr=aa&abxe=1&cookie=ID%3Dbb8f8569b330254c%3AT%3D1781501737%3ART%3D1785378162%3AS%3DALNI_MYPhr8M6mA4brRc1IgkwDh7qdRHTg&gpic=UID%3D0000146bfb5b768f%3AT%3D1781501737%3ART%3D1781603412%3AS%3DALNI_MYnN6dn8-TCbm0QbLyab7W_Sp2E0A&eo_id_str=ID%3D83a43e1b60617dac%3AT%3D1781501737%3ART%3D1785378162%3AS%3DAA-AfjYKGvvbilOPCIBAAJx-AtUh&prev_fmts=0x0%2C793x280&nras=1&correlator=5296023027030&frm=20&pv=1&u_tz=330&u_his=1&u_h=864&u_w=1536&u_ah=816&u_aw=1536&u_cd=24&u_sd=1.125&dmc=4&adx=230&ady=1630&biw=1690&bih=811&scr_x=0&scr_y=0&eid=95396139%2C31099995%2C95394427%2C31099470%2C95396252&oid=2&pvsid=6522044391466486&tmod=623828444&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1536%2C0%2C1536%2C816%2C1707%2C811&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&plas=174x546_l%7C174x546_r&bz=0.9&pgls=CAEaBTYuOS41~CAEQBBoHMS4xODMuMA..&ifi=3&uci=a!3&btvi=2&fsb=1&dtd=139
സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം നടത്തുന്ന ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ഐപിഎസ് വിജയത്തെക്കുറിച്ചുള്ള ഉദയ് കൃഷ്ണ റെഡ്ഡിയുടെ പോസ്റ്റിന് പിന്നാലെ ആരംഭിച്ച ആശയവിനിമയം പിന്നീട് സൗഹൃദത്തിലേക്കും തുടർന്ന് പ്രണയബന്ധത്തിലേക്കും വളർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തന്റെ ജീവിത പശ്ചാത്തലം പങ്കുവെച്ച് യുവതിയുടെ വിശ്വാസം നേടിയ ശേഷമാണ് ബന്ധം കൂടുതൽ ശക്തമാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
പരിശീലന കാലയളവിൽ പ്രതിയുടെ നിയന്ത്രണ സ്വഭാവവും മാനസിക സമ്മർദവും ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെന്ന് പരാതിയിൽ പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കുക, ആയുധങ്ങൾ കാണിച്ച് ഭയപ്പെടുത്തുക, അപമാനിക്കുക, നിരന്തരം ശല്യപ്പെടുത്തുക, ലാപ്ടോപ്പ് എറിഞ്ഞുതകർക്കുക തുടങ്ങിയ നടപടികളിലൂടെ യുവതിയെ മാനസികമായി പീഡിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
പ്രതിയുടെ പെരുമാറ്റം സഹിക്കാനാകാതെ യുവതി ബന്ധം അവസാനിപ്പിച്ച് പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ സ്വകാര്യ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അനുവാദമില്ലാതെ നിരന്തരം ബന്ധപ്പെട്ട് ബുദ്ധിമുട്ടിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അട്ടാപുർ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾക്കും ഐടി ആക്ടിലെ വ്യവസ്ഥകൾക്കും കീഴിൽ കേസ് രജിസ്റ്റർ ചെയ്തു. വനിതാ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ പി. ലാവണ്യ നായിക് ജാദവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്




