തോട്ടിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. കോഴിക്കോട് കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ്–സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്. നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്തിന് സമീപത്തെ തോട്ടിലാണ് കുഞ്ഞ് വീണത്. അപകടത്തിൽപ്പെട്ട ഹനയെ നാട്ടുകാർ ഉടൻ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല.

മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ് ഹന ഫാത്തിമ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button