റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ സജീവമായി ഇടപെടൽ നടത്തുന്നു… വിദേശകാര്യ മന്ത്രി എസ് ജയശങ്കർ…

റഷ്യ – യുക്രൈൻ യുദ്ധത്തിൽ സമാധാനം കൊണ്ടുവരാൻ ഇന്ത്യ ഇപ്പോൾ കൂടുതൽ സജീവമായി ഇടപെടുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വെറുതെ സമാധാനത്തിന് ആഹ്വാനം ചെയ്യുക മാത്രമല്ല, റഷ്യയും യുക്രൈനും തമ്മിൽ ചില സുപ്രധാന കരാറുകളിൽ എത്താൻ ഇന്ത്യ മുൻകൈ എടുക്കുന്നുണ്ടെന്നും എസ് ജയശങ്കർ വെളിപ്പെടുത്തി. മ്യൂണിക്ക് ലീഡേഴ്സ് മീറ്റിംഗിൽ സംസാരിക്കവെയായിരുന്നു വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ.

ഇന്ത്യയും റഷ്യയും തമ്മിലുള്ളത് വർഷങ്ങളുടെ പഴക്കമുള്ള ബന്ധമാണെന്ന് ജയശങ്കർ പറഞ്ഞു. “1950കൾ മുതൽ ഇന്ത്യയും റഷ്യയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. ആ ചരിത്രം നമുക്ക് മറക്കാനാകില്ല. നമ്മുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി നേരിട്ട സമയത്ത് സോവിയറ്റ് യൂണിയൻ നമുക്കൊപ്പം നിന്നു. ലോകരാജ്യങ്ങൾ പലതും നമ്മുടെ അയൽപക്കത്തെ സൈനിക ഭരണകൂടത്തെ പിന്തുണച്ചപ്പോൾ, റഷ്യ മാത്രമാണ് നമ്മളോട് നല്ല ബന്ധം പുലർത്തിയത്. ആ പാരമ്പര്യം നമ്മുടെ ബന്ധത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് ഈ ബന്ധം ഒരുപാട് വികസിച്ചു. ഇതൊരു സാമ്പത്തിക ബന്ധം കൂടിയാണ്. സൈനികം, ആണവം, ബഹിരാകാശം എന്നീ മേഖലകൾക്ക് പുറമെ ഇരു രാജ്യങ്ങളും തമ്മിൽ വലിയ തോതിൽ വ്യാപാരവും നിക്ഷേപവും നടക്കുന്നുണ്ട്. ഊർജ്ജ മേഖലയിലും ഈ സഹകരണം ശക്തമാണ്. ഇന്ത്യയുടെ അനുഭവം എപ്പോഴും വളരെ പോസിറ്റീവ് ആണ്.”

Related Articles

Back to top button