മാവേലിക്കരയിൽ… സ്കൂട്ടർ യാത്രക്കാരിയെ കാർ ഇടിച്ച് തെറിപ്പിച്ചു… യുവതിക്ക് ദാരുണ അന്ത്യം…..

മാവേലിക്കര- അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണ അന്ത്യം. ഇന്ന് വൈകിട്ട് വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടത്തിന് സമീപമാണ് അപകടം ഉണ്ടായത്. വെട്ടിയാർ പായിക്കാട്ട് കിഴക്കതിൽ വിനോദിൻ്റെ ഭാര്യ സന്ധ്യ (32) ആണ് മരിച്ചത്.

ടിപ്പർ ലോറിയെ മറികടന്നെത്തിയ കാർ എതിർദിശയിൽ വരികയായിരുന്ന സന്ധ്യയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സന്ധ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന്റെ മകൾക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധ്യയുടെ ഭർത്താവ് വിനോദ് വിദേശത്താണ്.

Related Articles

Back to top button