‘മന്ത്രി കെ.എം. ഷാജിയുടെ പ്രാ​ഗ് യാത്രയിൽ ദുരൂഹത’….ലീ​ഗ് മറുപടി പറയണമെന്ന് സിപിഎം

കെ.എം. ഷാജി വിദേശയാത്ര വിഷയത്തിൽ ആരോപണവുമായി സിപിഎം. കെ.എം. ഷാജിയുടെ പ്രാഗ് യാത്രയിൽ ദുരൂഹതയുണ്ടെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്ക് വിദേശ യാത്ര പോകണമെങ്കിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം.

അനുമതിയില്ലാതെയാണ് ഷാജിയുടെ പ്രാഗ് യാത്ര. മദ്യ വ്യവസായ മുതലാളിയും തൊഴിൽ തട്ടിപ്പ് കേസിലെ പ്രതിയുമാണ് ഷാജിക്ക് ഒപ്പം ഉള്ളതെന്നും അനിൽ പറഞ്ഞു. മന്ത്രിക്കെതിരെ എന്ത് നടപടിയാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നത്. മദ്യവ്യവസായ മുതലാളിയും തൊഴിൽ തട്ടിപ്പ് കേസ് പ്രതിയും സ്പോൺസർ ചെയ്ത ഷാജിയുടെ യാത്രയിൽ ലീഗ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button