ഭർത്താവിന്റെ ദുരൂഹമരണം…45 കൊല്ലത്തെ പോരാട്ടം…..ഒടുവിൽ…

കൊല്ലം: ഭർത്താവിന്റെ ദുരൂഹമരണത്തിന് ഉത്തരംതേടിയുള്ള പതിറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവിൽ താരാ വിജയൻ യാത്രയായി. പുത്തൻകുളം തലക്കുളം വിജയതാരയിൽ താരാ വിജയൻ(90) അന്തരിച്ചത്. റിട്ട. പഞ്ചായത്ത് സൂപ്രണ്ടാണ്.

ഏരൂർ പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഭർത്താവ് എസ്. വിജയന്റെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിരുന്നു 45 വർഷത്തെ താരയുടെ പോരാട്ടം. അതിനുശേഷം മാത്രമേ മുടി കെട്ടുകയുള്ളൂവെന്ന് അവർ ശപഥമെടുത്തു.

നീതിക്കായി മുട്ടാത്ത വാതിലുകളില്ല. സെക്രട്ടേറിയറ്റിനു മുന്നിൽവരെ ആ അമ്മ മക്കളുമായി നിരാഹാരമിരുന്നു. പഞ്ചായത്ത് ക്ലർക്കായി സർവീസ് തുടങ്ങി സൂപ്രണ്ടായി വിരമിക്കുന്നതുവരെ മുടി കെട്ടിയില്ല. ആറു വർഷം മുൻപ്‌ ഓർമ്മകൾ നഷ്ടമായിത്തുടങ്ങി.

1981 ജൂൺ 23-നാണ് ഏരൂർ പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന എസ്. വിജയനെ പഞ്ചായത്ത് ഓഫീസിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലേക്കുള്ള വരവ് ബുദ്ധിമുട്ടായതിനാൽ പഞ്ചായത്തോഫീസിലായിരുന്നു താമസം. ജില്ലാപ്പഞ്ചായത്ത് ഓഫീസിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് കത്തുനൽകിയ ശേഷം പഞ്ചായത്തോഫീസിലേക്കു പോയതിനെ തുടർന്നാണ് കാണാതായത്.

Related Articles

Back to top button