പ്രായപൂർത്തിയാവാത്ത കുട്ടിയെ ഗർഭിണിയാക്കിയ കേസ്….യുവാവിന്…

പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവും 1,10,000 രൂപ പിഴയും. നടവയൽ നെല്ലിയമ്പം, കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്‌മാനെ (28) ശിക്ഷിച്ചത്.
കല്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി(ഒന്ന്) ജഡ്ജ് പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. മീനങ്ങാടി പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഐ.പി.സി., പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.



