അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി

മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി. മുക്കം കുറ്റിപ്പാല അംഗൻവാടി കെട്ടിടത്തിന് അടുത്താണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് അങ്കണവാടി ജീവനക്കാർ മുക്കം നഗരസഭാ ചെയർമാനും നാട്ടുകാരും വനം വകുപ്പിലെ ആർ.ആർ.ടി വളണ്ടിയർ കബീർ കള്ളൻതോടിനെ വിവരം അറിയിച്ചു. കബീർ എത്തി പാമ്പിനെ മരത്തിൽ നിന്നും താഴെയിറക്കി റോഡിലെത്തിച്ച് പിടികൂടി റെസ്ക്യൂ ബാഗിലാക്കി. പിടികൂടിയ പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. അങ്കണവാടിയുടെ പരിസരത്ത് പാമ്പിനെ കണ്ടെത്തിയത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Related Articles

Back to top button