പീഡന പരാതി…ഷിയാസ് കരീമിനെതിരെ കേസെടുത്തു… പരാതി നൽകിയത്…

തിരുവനന്തപുരം: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക ചൂഷണ പരാതിയിൽ കേസെടുത്ത് പാലാരിവട്ടം പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതിയുടെ ഷിയാസിനെതിരായ പരാതി.ഷിയാസ് കരീമിനെതിരെ ഇന്ന് രാവിലെയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന ബിസിനസുകാരിയായ യുവതി പരാതിയുമായി പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പരാതിയില്‍ ചൂണ്ടിക്കാട്ടുന്നതിങ്ങനെ- 2023 ജൂണിലാണ് ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി. 2024 ൽ ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായി. ആദ്യ ഘട്ടത്തില്‍ പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് തന്‍റെ പക്കല്‍ നിന്ന് വാങ്ങിച്ചു. തന്‍റെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതോടെ ജിം തുടങ്ങാനെന്ന പേരില്‍ 22 ലക്ഷം രൂപ പിന്നെയും വാങ്ങി. ജിം തുടങ്ങിയാല്‍ അതില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി. തന്നെ ആജീവനാന്തകാലം ഒപ്പം നിര്‍ത്താമെന്ന് വാഗ്ദാനം നല്‍കി.

Related Articles

Back to top button