കിടപ്പ് രോഗിയുടെ വീട്ടിൽ ജോലിക്ക് നിന്ന ഹോം നഴ്‌സും സുഹൃത്തും ചേർന്ന് ആഭരണങ്ങൾ മോഷ്ടിച്ചു; അന്വേഷണം വഴി തെറ്റിക്കാൻ കള്ളകഥകൾ, ഒടുവിൽ പിടിയിൽ

കൊച്ചി: വയോധികയുടെ ആഭരണങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ – മാറാടി മഞ്ചരിപടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്‌മി (46) എന്നിവരെയാണ് മുവാറ്റുപുഴ ഡിവൈഎസ്പിഅബ്‌ദുൾ മുനീർ പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

24ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഹോം നഴ്‌സാണ് സുധ ശങ്കർ. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്നതിനായി ഹോം നഴ്‌സായ സുധ സാങ്കൽപിക കഥകൾ മെനഞ്ഞ് പറയുകയായിരുന്നു. മോഷണം നടത്തിയ സ്വർണ ആഭരണങ്ങൾ ഇവരിൽ നിന്നും കണ്ടെടുത്തു.

Related Articles

Back to top button