ടി ജി മോഹൻദാസിന് ജാമ്യം

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ടി ജി മോഹൻദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതി നടപടി. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ വാദം തെറ്റാണെന്നായിരുന്നു മോഹൻകുമാറിന്റെ അഭിഭാഷകൻ വാദിച്ചത്. പൊലീസ് വീട്ടിലെത്തിയാണ് ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തതൊന്നും മോഹൻദാസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷ നൽകാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയിൽ ചോദിക്കുമെന്നും പ്രതിഭാഗം വാദിച്ചു.



