‘മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിൽ സന്തോഷം….എം ലിജു…

ആലപ്പുഴ: മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിൽ സന്തോഷമെന്ന് എം ലിജു. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലിജു പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ നന്നായി പെർഫോം ചെയ്യാൻ കഴിയും. ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം നൽകും. ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ മന്ത്രിയായി പരിഗണിച്ചതിൽ സന്തോഷമെന്നും മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം ലിജു വ്യക്തമാക്കി.



