രാജ്യത്ത് വൈദ്യുതിക്ഷാമമുണ്ടെന്ന വാദം തള്ളി കേന്ദ്രസർക്കാർ

രാജ്യത്ത് വൈദ്യുതിപ്രതിസന്ധിയുണ്ടെന്ന വാദം തള്ളി കേന്ദ്രസർക്കാർ. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് അറിയിച്ച് രംഗത്തെത്തിയത്. പീക് സമയങ്ങളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
മെയ് രണ്ടിന പീക്ക് സമയത്ത് 229 ജിഗാവാട്ടിന്റെ ആവശ്യകത ഉണ്ടായിട്ടും ഒരു പ്രതിസന്ധിയുമില്ലാതെ അത് നൽകാൻ കഴിഞ്ഞുവെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിശദീകരിച്ചു. താപവൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി സ്‌റ്റോക്കുണ്ട്. 53.702 മില്യൺ ടൺ കൽക്കരിയാണ് സ്‌റ്റോക്കിലുള്ളതെന്നും അധികൃതർ അറിയിച്ചു.



