സുരക്ഷാ പരിശോധനയ്ക്കിടെ ‘പരിധിവിട്ട്’ ഗൂഗിളിന്റെ ജെമിനി….

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്ക് സ്വയം വളരുകയാണോ? ടെക് ലോകത്ത് വലിയ ചർച്ചകൾക്കും ആശങ്കകൾക്കും തിരികൊളുത്തിക്കൊണ്ട് ഗൂഗിളിന്റെ അത്യാധുനിക എഐ മോഡലായ ജെമിനി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ മുൻകൂട്ടി നിശ്ചയിച്ച ടെസ്റ്റിങ് പരിധികൾ പൂർണ്ണമായും ലംഘിച്ച്, പുറത്തുള്ള യഥാർഥ കമ്പനികളുടെ സിസ്റ്റങ്ങൾ ജെമിനി ഹാക്ക് ചെയ്തതായി ‘വാൾസ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എഐ സിസ്റ്റം സ്വന്തം നിലയിൽ ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നത്.

കഴിഞ്ഞ മെയ് മാസത്തിൽ ‘ഇറെഗുലർ’ (Irregular) എന്ന സ്വതന്ത്ര സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത് തികച്ചും സാങ്കൽപ്പികമായ (Fictional) ഒരു കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ മാത്രമായിരുന്നു ജെമിനിയോട് ആവശ്യപ്പെട്ടിരുന്നത്.

Related Articles

Back to top button