കളനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: ചികിത്സയിലിരുന്ന നാലാമത്തെയാളും മരിച്ചു

കോട്ടയം കൂരോപ്പടയിൽ കളനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ ആളും മരിച്ചു. ജോബിയുടെ ഇളയ മകൻ അലൻ ആണ് മരിച്ചത്. സംഭവത്തിൽ നേരത്തെ നേരത്തെ ജോബിയും ഭാര്യ ജോസിനെയും മകൾ മരിയയും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചമുതൽ സഹോദരിയെ ബന്ധപ്പെടാനായി ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകുന്നേരം ജോസ്‌നയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടത്. ഇവർക്ക് സമീപം കളനാശിനിയുടെ കുപ്പി കണ്ടെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിഷം കഴിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതായിരുന്നു എന്നാണ് പ്രാഥിക വിലയിരുത്തൽ. സംഭവത്തിൽ ഗൃഹനാഥൻ ജോബി, ഭാര്യ, മൂത്തമകൾ എന്നവർക്ക് നേരത്തെ ജീവൻ നഷ്ടമായിരുന്നു.

കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കർഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താത്ക്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

Related Articles

Back to top button