ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പാക് മന്ത്രി ഇന്ത്യയിലേക്ക്…

ഇന്ത്യ – പാകിസ്ഥാൻ നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടെ, പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. ദില്ലിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) ‘സിവിലൈസേഷണൽ ഡയലോഗ്’ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. നവംബർ 20 മുതൽ 22 വരെയാണ് സമ്മേളനം നടക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യയിലെത്തുന്നത്. നിലവിലുള്ള കീഴ്‌വഴക്കങ്ങൾ അനുസരിച്ച് എസ്‌സി‌ഒയിലെ എല്ലാ അംഗരാജ്യങ്ങൾക്കും ഒക്ടോബർ 28ന് ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചിരുന്നു.

Related Articles

Back to top button