ഐഒഎ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം….

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐഒഎ) തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം. ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അം​ഗീകാരം നൽകി. പി ടി ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാ​ഗം പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി വരണാധികാരി തള്ളി. ഐഒഎ, ഐസ് ഹോക്കി അസോസിയേഷൻ ഭാരവാഹികളുടെ മറുപടികൾ പരി​ഗണിച്ചാണ് തീരുമാനം.

Related Articles

Back to top button