റെക്കോർഡ് കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവ്… പവന്…

റെക്കോർഡ് കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വില 99,760 രൂപയായി കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞതോടെ വില 12,470 രൂപയിലെത്തി. 239 ദിവസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുന്നത്. ഡോളർ ശക്തിയാർജിച്ചതോടെ സ്വർണത്തിൽ നിന്ന് നിക്ഷേപകർ പണം പിൻവലിച്ചതാണ് വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതോടെ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും ഡോളറിന് അനുകൂലമായിട്ടുണ്ട്. എൻവിഡിയയുമായി ബന്ധപ്പെട്ട ചാരവൃത്തി വിവാദത്തിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം കുറഞ്ഞതും ഡോളർ കരുത്താർജിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ. 2025 ഡിസംബർ അവസാനത്തിൽ ഒരു ഡോളറിന് ഏകദേശം 89.77 രൂപയായിരുന്നു വിനിമയനിരക്ക്. 2026 നവംബറിൽ ഇത് 93.93 രൂപയായി ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 4.6 ശതമാനം കുറഞ്ഞതോടെ സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചിലവും വർധിച്ചു. സ്വർണത്തിന് പിന്നാലെ വെള്ളിവിലയിലും കുത്തനെ ഇടിവുണ്ടായിട്ടുണ്ട്.




