6 മാസം കഴിഞ്ഞ് കെഎസ്ആർടിസിയിൽ ഫ്രീയല്ലെന്ന് പറഞ്ഞാൽ, അവർ തിരിഞ്ഞ് കൊത്തും

കോൺഗ്രസ് സർക്കാർ അധികാരത്തിലേറാൻ പോകുകയാണ്. തതവസരത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന ചർച്ചകളും സജീവമായി നിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഈ സൗജന്യ യാത്രയോട് വ്യക്തിപരമായി താല്പര്യമില്ലെന്ന് പറയുകയാണ് ബിഗ് ബോസ് താരം സിജോ. സ്ത്രീകൾക്ക് ഇതിലൂടെ എന്ത് ഉന്നമനമാണ് ലഭിക്കുന്നതെന്ന് സിജയോ ചോദിക്കുന്നു. നിലവിൽ എല്ലാം പക്കയാണെന്നും ആറ് മാസം കഴിഞ്ഞ് സൗജന്യം പറ്റില്ലെന്ന് പറഞ്ഞാൽ അനുകൂലിക്കുന്നവർ തിരിയുമെന്നും സിജോ ഓർമിപ്പിക്കുന്നു
സിജോയുടെ വാക്കുകൾ ഇങ്ങനെ
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതിനോട് എനിക്ക് താല്പര്യമില്ല. സ്ത്രീകളുടെ ഉന്നമനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് ഫ്രീ സര്‍വീസ് കൊടുക്കേണ്ട ആവശ്യമൊന്നും ഇല്ല. ഫ്രീയായി യാത്ര ചെയ്തോന്ന് പറയുന്നതിനകത്ത് എന്ത് ഉന്നമനമാണ് ഉള്ളത്. അവര്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. പകരം അവര്‍ക്ക് വരുമാനം ഉണ്ടാക്കാനുള്ള കാര്യങ്ങള്‍ ചെയ്ത് കൊടുത്താല്‍ നല്ലകാര്യമാണ്. അങ്ങനയെ നമ്മുടെ നാടിനും രാജ്യത്തിനുമൊക്കെ വികസനം ഉണ്ടാകൂ. അല്ലാതെ എല്ലാം ഫ്രീയായി കൊടുത്തു കഴിഞ്ഞാല്‍ കുറച്ച് നാള്‍ കഴിയുമ്പോഴേക്കും ബുദ്ധിമുട്ട് ഉണ്ടാകും.



