കടുത്ത അമർഷത്തിലും അതൃപ്തിയിലും വൈദ്യുതി മന്ത്രി

ജിഎൻഎയുമായുള്ള വൈദ്യുതി കരാർ വേണ്ടെന്ന് വയ്ക്കുമ്പോഴും വൈദ്യുതി മന്ത്രിക്ക് അതൃപ്തി തുടരുന്നു. ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നീക്കത്തെ സംശയ നിഴലിലാക്കിയതിലാണ് സണ്ണി ജോസഫിന്‍റെ അമർഷം. അഴിമതിക്കുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് കരാറിൽ നിന്നുള്ള പിന്മാറ്റമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ഏപ്രിൽ വരെ ലോഡ് ഷെഢ്ഡിങ് വേണ്ടി വന്നേക്കില്ലെന്ന് കെഎസ്ഇബി വിലയിരുത്തൽ .

സ്വകാര്യ കമ്പനിയായി ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടെന്ന് ഊര്‍ജ്ജ വകുപ്പ് സെകട്ടറിയും കെഎസ്ഇബി ചെയര്‍മാനും മുഖ്യമന്ത്രിയെ അറിയിച്ചത് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അതിലെ അതൃപ്തി ഇന്നലത്തെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണ് മന്ത്രി പിന്തുണച്ചത്. ആ നീക്കത്തെ സംശയത്തോടെ കാണുന്നതിലും വൈദ്യുതി മന്ത്രിക്ക് അതൃപ്തിയുണ്ട്. ജിഎൻഎയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിതിനൊപ്പം വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന മുന്‍ ചെയര്‍മാൻ സര്‍ക്കാരിനെ അറിയിച്ചതിനെക്കുറിച്ച് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ജിൻഎയെ ഇടപാടിൽ നിന്നുള്ള പിന്മാറ്റത്തെ അത്ര നിഷ്കളങ്കമായി പ്രതിപക്ഷം കാണുന്നില്ല.

Related Articles

Back to top button