രമ്യ ഹരിദാസിൻ്റെ അപരൻ സജീവ സിപിഎം പ്രവർത്തകൻ..പുറത്തറിഞ്ഞതോടെ നാട് വിട്ടു…

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ അപരനായ ഹരിദാസൻ സജീവ സിഐടിയു പ്രവർത്തകൻ. ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർഥിച്ച് ബോർഡ് വെച്ച ശേഷമാണ് ഹരിദാസൻ അപരനായി എത്തിയത്.അതേസമയം അപരനെ അന്വേഷിച്ച് വീട്ടിലും നാട്ടിലും പ്രവർത്തകർ എത്തിയെങ്കിലും ആളിപ്പോഴും കാണാമറയത്താണ്. കുടം ചിഹ്നത്തിലാണ് ഹരിദാസൻ മത്സരിക്കുന്നത്.

എന്നാൽ ഹരിദാസൻ എന്നയാൾ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നാണ് സിഐടിയുവിലെ സുഹൃത്തുക്കൾ പറയുന്നത്. ഹരിദാസൻ സുഹൃത്താണ്. പക്ഷേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.ഹരിദാസൻ നാട്ടിൽ ഇല്ലെന്നാണ് വിവരം. മണ്ഡലത്തിൽ എവിടേയും ​ഹരിദാസനെ കാണാനില്ല.സിപിഎം സ്ഥാനാർത്ഥി യുആർ പ്രദീപിന് വോട്ടഭ്യർത്ഥിച്ചുള്ള ബോർഡിൽ മാത്രമാണ് ഹരിദാസൻ്റെ ചിത്രമുള്ളത്.

Related Articles

Back to top button