കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ല..കെഎസ്ഇബി ഓഫീസ് ജപ്തി ചെയ്യാന്‍ ഉത്തരവ്…

കര്‍ഷകര്‍ ഷോക്കേറ്റ് മരിച്ച സംഭവങ്ങളില്‍ കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി സ്ഥലവും ഓഫീസും ജപ്തി ചെയ്യാന്‍ ഉത്തരവ്. കെഎസ്ഇബി ചെമ്പേരി ഓഫീസ് കെട്ടിടവും 30 സെന്റ് സ്ഥലവും ജപ്തി ചെയ്യാനാണ് പയ്യന്നൂര്‍ സബ്‌കോടതി ജഡ്ജി ബി ഉണ്ണികൃഷ്ണന്‍ ഉത്തരവിട്ടത്. 2 കേസുകളില്‍ 45 ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനുള്ളത്.2017 നവംബര്‍ 5ന് ചെമ്പേരി കുനിയന്‍പുഴ പുതുപ്പറമ്പില്‍ ഷാജി മരിച്ച സംഭവത്തില്‍ 26 ലക്ഷം രൂപയും 2017 ഓഗസ്റ്റില്‍ ഏറ്റുപാറ ചക്കാങ്കല്‍ ജോണി മരിച്ച സംഭവത്തില്‍18.82 ലക്ഷം രൂപയുമാണ് കെഎസ്ഇബി നല്‍കേണ്ടത്. അള്‍ത്താമസമില്ലാത്ത പറമ്പില്‍ യന്ത്രമുപയോഗിച്ച് കാട് തെളിക്കുന്നതിനിടെയാണ് ഷാജി ഷോക്കേറ്റ് മരിച്ചത്.

സ്ഥലമുടമയായ ജോര്‍ജിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്ററിന്റെ വയറില്‍ നിന്ന് സ്റ്റേ വയറിലൂടെ വൈദ്യുതി പ്രവഹിച്ചെന്നാണ് കേസ്. സ്വന്തം പറമ്പിലെ ജോലിക്കിടെയാണ് പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ജോണി മരിച്ചത്.

Related Articles

Back to top button