ഭർത്താവിന്റെ അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തു; യുവതി ഉൾപ്പെടെ മൂന്നുപേർ

മരുന്ന് വ്യാപാരിയായ ഭർതൃപിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മരുമകൾ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശി വിനീത് മിനോച്ച (63)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ ഷാലു (36) ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കൊലപാതകത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു. വിനീതിന്റെ മുൻ ജീവനക്കാരനായ വിശാലും കൂട്ടാളി രാജ് കിഷോറും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തൽ. ഞായറാഴ്ച വൈകിട്ടോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. വിനീതിന്റെ മരുമകൾ ഷാലുവിന്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷാലുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button