എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; 600ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലെ വ്യോമഗതാഗതം താളംതെറ്റി. ചൊവ്വാഴ്ച മാത്രം 600ലേറെ വിമാന സർവീസുകൾ റദ്ദാക്കിയതായി വിമാന സർവീസുകളുടെ വിവരങ്ങൾ നിരീക്ഷിക്കുന്ന ഫ്‌ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്തു. 

യുകെയിലുടനീളമുള്ള വിമാന സർവീസുകളെ ബാധിച്ച തകരാർ ഫ്‌ലൈറ്റ് പ്രോസസിങ് സംവിധാനത്തിലാണ് ഉണ്ടായതെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചു. പിന്നീട് പ്രശ്‌നം പരിഹരിച്ചതായും വിമാന ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ തകരാറിന്റെ കൃത്യമായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button