ആഭ്യന്തര വകുപ്പിൽ നിർണായകമായ നീക്കങ്ങൾ; മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന ഫോൺ വിളിയിൽ സുജിത് ദാസിന് ക്ലീൻ ചിറ്റ്

പി വി അൻവറുമായുള്ള പോൺ വിളിയിൽ എസ് പി സുജിത് ദാസിന് ക്ലീൻ ചിറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു ഫോൺ സംഭാഷണം. ആഭ്യന്തര വകുപ്പിൻറെ അന്വേഷണ സമിതിയാണ് ക്ലീൻ ചിറ്റ് നൽകിയത്. തെളിവില്ലാത്തതിനാൽ സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയാണ് ആഭ്യന്തര വകുപ്പിൻറെ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. തൻറെ ശബ്‍ദമല്ലെന്നും വ്യാജ നിർമിതിയാണെന്നുമാണ് സുജിത് ദാസ് വ്യക്തമാക്കിയത്.
ഫോൺ സംഭാഷണം പുറത്തുവിട്ട പി വി അൻവർ ആഭ്യന്തര വകുപ്പിൻറെ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായിരുന്നില്ല. സംഭാഷണം കൊക്കോർഡ് ചെയ്ത ഫോണും ഹാജരാക്കിയില്ല. ഇതും സുജിത് ദാസിന് അനുകൂലമായി. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന് എതിരെയുള്ള അന്വേഷണവും അവസാനിപ്പിച്ചു. ശാസനയിൽ ഒതുക്കിയാണ് അന്വേഷണം അവസാനിപ്പിച്ചത്. ലക്ഷ്മണിന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകും.



