‘പ്രവര്‍ത്തകരുടെയും നേതാക്കളുടേയും വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം… പൊലീസിനെതിരെ ഡിവൈഎഫ്ഐ…

തിരുവനന്തപുരം: ഇഡിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ. നിയമവിരുദ്ധമായ നടപടികളാണ് പൊലീസിൽ നിന്നുണ്ടാകുന്നത്. കേന്ദ്ര ഏജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ പ്രതിരോധം തുടരുമെന്നും ഡിവൈഎഫ്എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
‘ഡിവൈഎഫ്ഐ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. പൊലീസ് അതിരു കടക്കുകയാണ്, ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണം.ഡിവൈഎഫ്ഐയുടെ ജില്ല നേതാക്കൾ, മുൻ ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പടെ 25പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്’- കമ്മിറ്റി വ്യക്തമാക്കി.



