കെ പി ധനപാലന് കണ്ണീരോടെ യാത്രാമൊഴിയേകി നാട്….ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം…

കൊച്ചി: അന്തരിച്ച മുതിർന്ന നേതാവും മുൻ എം പിയുമായിരുന്ന കെ പി ധനപാലന് യാത്രാമൊഴിയേകി നാട്. പറവൂരിലെ വീട്ടുവളപ്പില്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ധനപാലന്‍റെ സംസ്കാരം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ധനപാലന്‍ പുലര്‍ച്ചെയാണ് മരിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. കോൺഗ്രസിൽ സ്ഥാന ത്യാഗം ചെയ്യാൻ മടികാട്ടാത്ത നേതാവ് എന്നതായിരുന്നു എന്നും ധനപാലന്‍റെ കരുത്തും വ്യത്യസ്തതയും. അത് തന്നെയാണ് ധനപാലനെ കോൺഗ്രസ് പ്രവർത്തകർ അത്രമേൽ നെഞ്ചേറ്റാനുള്ള കാരണവും.



