തൃക്കരിപ്പൂരിൽ സിപിഎം വോട്ട് ചോര്‍ന്നു…ബിജെപി വോട്ടു മറിച്ചിട്ടും യുഡിഎഫിൻ്റെ ലീഡ് മറികടക്കാൻ എൽഡിഎഫിനായില്ല

തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പിച്ചത് ഇടതു കേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ചയെന്ന് കണക്ക്. കയ്യൂർ ചീമേനി, പിലിക്കോട്, ചെറുവത്തൂർ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും സിപിഎമ്മിന്‍റെ വോട്ട് ചോർന്നു. സന്ദീപ് വാര്യരെ പരാജയപ്പെടുത്താൻ ബിജെപി വോട്ടു മറിച്ചിട്ടും യുഡിഎഫിൻ്റെ ലീഡ് മറികടക്കാൻ എൽഡിഎഫിനായില്ല.

പതിറ്റാണ്ടുകളായി ഇടതുപക്ഷം കുത്തകയാക്കി വെച്ചിരുന്ന മണ്ഡലത്തിലാണ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയ സന്ദീപ് വാര്യർ അട്ടിമറി വിജയം നേടിയത്. എൽഡിഎഫ് സ്ഥാനാർഥി വി.പി.പി. മുസ്തഫയെ പരാജയപ്പെടുത്തിയാണ് സന്ദീപ് തൃക്കരിപ്പൂരിൽ വിജയക്കൊടി നാട്ടിയത്. മണ്ഡലം രൂപീകൃതമായ 1977 മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം മാത്രം വിജയിച്ച ചരിത്രമുള്ള മണ്ണാണ് തൃക്കരിപ്പൂര്‍.

Related Articles

Back to top button