അതിരപ്പിള്ളി കണ്ട് മടങ്ങി; ദമ്പതികൾ സ‍ഞ്ചരിച്ച കാർ 15അടിയോളം താഴ്ചയിലേക്ക് മറി‍ഞ്ഞു

ചാലക്കുടിയിൽ, അതിരപ്പിള്ളി സന്ദർശിച്ച് മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ ഷംനാസ്, നൈജ എന്നിവരെ നിസാര പരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം ഉച്ചയ്ക്ക് ഒരു മണിയോടെ ഏഴാറ്റുമുഖം പ്ലാന്റേഷന് സമീപത്താണ് അപകടം. അതിരപ്പിള്ളി സന്ദർശിച്ച് വെറ്റിലപ്പാറ പാലം വഴി തിരികെ പോകുന്ന വഴിയാണ് അപകടം. 15അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. നാട്ടുകാരെത്തിയാണ് ഇരുവരേയും പുറത്തെടുത്തത്.

Related Articles

Back to top button