കൊലപാതകം നടത്തിയത് ഹിമാനിയുടെ വീട്ടിൽ വെച്ച്…ആയുധമാക്കിയത് ഫോൺ ചാർജർ കേബിൾ..കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം…

ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ സച്ചിനെന്ന് പൊലീസ്. ഫോൺ ചാർജറിന്‍റെ കേബിൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി. ഹിമാനിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം നടത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഫോൺ ചാർജറിന്‍റെ കേബിൾ ഉപയോഗിച്ച് ഹിമാനിയെ സച്ചിൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ഹിമാനിയുടെ സ്വർണ്ണ മാലയും മോതിരവും പ്രതി മോഷ്ടിച്ചു. ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Back to top button