മതേതര കേരളത്തെ കൊന്ന് ചോര കുടിക്കുന്നു; ശശികലയുടെ വിഷനാവ് അരിയും

നന്ദഗോവിന്ദം ഭജൻസിനെതിരായ വിവാദ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് റോബർട്ട് വെള്ളാംവെള്ളി. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയുമെന്നായിരുന്നു റോബർട്ട് വെള്ളാംവെള്ളി പറഞ്ഞത്.
‘വാവരെ തൊഴുത് അയ്യപ്പനെ വണങ്ങാൻ പോകുന്ന ഹൈന്ദവരുടെ നാടാണ് കേരളം. നല്ല ഹൈന്ദവനും നല്ല മുസൽമാനും നല്ല ക്രൈസ്തവനുമാണ് ഇന്നും കേരളത്തിലെ ഭൂരിപക്ഷം. മലയാളി മണ്ണിന്റെ നെറുകയിൽ മത മൈത്രിയുടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടും. ചിക്കൻ മസാല ചിക്കൻ കറിയിൽ ഇട്ടാലും അളവ് കൂടിയാൽ കറി വായിൽ വയ്ക്കാൻ കൊള്ളില്ല ശശികലേ. വിഷകലയെ പോലെ വെയ്സ്റ്റ് കൊട്ടയിലാകും അതിന്റെ സ്ഥാനം. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയുക തന്നെ ചെയ്യും’ എന്നാണ് റോബർട്ട് വെള്ളാംവെള്ളി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.



