മന്ത്രിമാരുടെ വകുപ്പ് വിഭജനം…. ഫിഷറീസ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പ്….

വി ഡി സതീശൻ സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പുയർന്നു. ഫിഷറീസ് തന്നാലേ ഉന്നത വിദ്യാഭ്യാസം നൽകു എന്ന നിലപാടിലാണ് ലീഗ്. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. കോൺഗ്രസിലെ സീനിയർമന്ത്രിമാരുടെ വകുപ്പുകളിൽ തീർപ്പാകാത്തതിന് പുറമേ മുസ്‌ലിം ലീഗുമായും തർക്കമുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്ത ലീഗ് പകരം ഫിഷറീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഫിഷറീസ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറല്ല. പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഗ്യാരൻറികൾക്കുംപ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും വേണ്ട അധിക പണം കണ്ടെത്തുന്നതും മുഖ്യമന്ത്രിക്ക് മുന്നിലുളള വെല്ലുവിളിയാണ്.

Related Articles

Back to top button