പരീക്ഷ എഴുതാൻ പോയി; വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സനാ (19) ണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.സി.എ വിദ്യാർഥിയാണ് ആൽബിൻ.
ഇന്ന് രാവിലെ പത്തോടെ ബൈക്കിൽ കോളജിലേക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പയ്യാവൂർ പൊലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ. സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം പരിയാരത്തെകണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊന്മല തട്ടുകുന്നിൽ താമസിക്കുന്ന തേവാരിയിൽ (തോമസ്) വിൽസൺ അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആൽബിൻ സഹോദരൻ: എബിൻ (ഡിഗ്രി വിദ്യാർഥി ദേവമാതാ കോളജ് പൈസക്കരി.



