ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ആക്രമണം

പശ്ചിമബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ആക്രമണം. വെസ്റ്റ് മിഡ്നാപൂർ ജില്ലയിലെ ദുർഗ പൂജ പന്തലിൽ വെച്ച് ശുദ്ധീകരണ സ്നാനത്തിന് നിർബന്ധിച്ചതായും പരാതി. കൂടാതെ എല്ലാവരെയും കൊണ്ട് ആചാരം ചെയ്യിപ്പിച്ചതായും ആരോപണം. ഒക്ടോബർ 18, 19, 20 തിയതികളിൽ ചന്ദ്രകോണ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മർദനത്തിനിരയായ കുടുംബങ്ങളുടെ വീടുകൾക്ക് സമീപം പോലീസിനെ വിന്യസിച്ചുണ്ടെങ്കിലും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായി വീട്ടുകാർ പറയുന്നു. കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

”ഒക്ടോബർ 18ന് ഉച്ച കഴിഞ്ഞ് 3.30ഓടെ അക്രമികൾ എൻറെ വീട്ടിൽ വന്ന് എന്നെയും ഭർത്താവിനെയും വലിച്ചിഴച്ച് കൊണ്ടുപോയി മർദിച്ചു. ഞാൻ നിലത്ത് വീണു. അവർ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി. പിന്നെ അവർ എന്നെക്കൊണ്ട് തുളസിയിലയും . ശുദ്ധീകരണ ചടങ്ങായി എൻറെ മേൽ വെള്ളം ഒഴിച്ചു. എൻറെ ദേഹത്ത് വെള്ളം ഒഴിക്കുന്നത് എല്ലാവരും നോക്കിനിൽക്കുന്നുണ്ടായിരുന്നു” ആക്രമത്തിനിരയായ 40കാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ചെമ്പ് ആഭരണങ്ങൾ ഉണ്ടാക്കി വിറ്റാണ് സ്ത്രീയും 50കാരനായ ഭർത്താവും ജീവിക്കുന്നത്. വിശ്വാസം ഉപേക്ഷിക്കാൻ അക്രമികൾ തൻറെ കുടുംബാംഗങ്ങളിൽ സമ്മർദം ചെലുത്തിയതായും പരാതിക്കാരി ആരോപിക്കുന്നു.

Related Articles

Back to top button