സ്കൂൾ തുറക്കാൻ നാളുകൾ മാത്രം; അധ്യാപക സ്ഥലംമാറ്റം മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്കൂൾ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അധ്യാപകരുടെ പൊതുസ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പിന്റെ അപ്രതീക്ഷിത ഉത്തരവ്. വരാനിരിക്കുന്ന സെൻസസ് ഡ്യൂട്ടിയുടെ പശ്ചാത്തലത്തിലാണ് 2026-27 വർഷത്തെ ജില്ലാതല സ്ഥലംമാറ്റങ്ങൾ മരവിപ്പിച്ചത്. സെൻസസ് ചുമതലകളിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ ട്രാൻസ്ഫറും ഇതോടെ തടസ്സപ്പെട്ടിട്ടുണ്ട്.

എന്നാൽ, സെൻസസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ. ഉത്തരവ് പുറത്തിറങ്ങിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു.

Related Articles

Back to top button