സിഎൻജിയ്ക്ക് വില കൂട്ടി…വർധിപ്പിച്ചത്…

ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ്(ഐജിഎൽ) സിഎൻജിയ്ക്ക് വില വർധിപ്പിക്കുന്നതായി അറിയിച്ചത്. കിലോഗ്രാമിന് 3.89 രൂപയാണ് കൂട്ടിയത്. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ആറുമുതൽ പുതിയ നിരക്ക് നിലവിൽവന്നു.
വില വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയ്ക്ക് കിലോഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ഗുരുഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകൾ.



